പ്രധാന വാര്‍ത്തകള്‍

വായനാവാരം 2016 ജൂണ്‍ 19 മുതല്‍ 24 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

about us

സ്കൂളിന്‍റെ ചരിത്രത്തിലേക്ക്.......

                                            സ്വാതന്ത്ര്യാനന്തരകാലഘട്ടത്തില്‍ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളില്‍ വിദ്യാഭ്യാസമുള്ളവര്‍ ചുരുക്കമായിരുന്നു. അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുവാന്‍ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. 
                                   1952-53 കാലഘട്ടത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയില്‍ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയില്‍ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമന്‍ നായര്‍ എന്നയാള്‍ പൂഴിയില്‍ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തല്‍പരരായ നാട്ടുകാരുടെ  ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി. 
                                 ഈ കാലഘട്ടത്തിലാണ് വിദ്യാലയങ്ങള്‍ ഇല്ലാത്ത ഗ്രാമത്തില്‍ പുതിയ വിദ്യാലയങ്ങള്‍ തുടങ്ങുന്നതിന് 1954 ലെ ഒന്നാം പഞ്ചവല്‍സര പദ്ധതി തുടക്കമിട്ടത്. ദക്ഷിണ കര്‍ണാടക ജില്ലയിലെ മംഗലാപുരമായിരുന്നു അന്നത്തെ വിദ്യാഭ്യാസ ഇന്‍സ്പെക്ടറുടെ ഓഫീസ്. നാട്ടുകാരുടെ പ്രതിനിധികള്‍ ഓഫീസറെ സന്ദര്‍ശിച്ച് വിദ്യാലയം ആവശ്യപ്പെട്ടതിന്‍റെ ഫലമായി അന്നത്തെ വിദ്യാഭ്യാസ ഇന്‍സ്പെക്ടറായ എച്ച്.കെ.ഹെഗ്ഡെ R.O.C.No.13005/55 തിയ്യതി 10.08.1955 എന്ന ഉത്തരവു പ്രകാരം ബോര്‍ഡ് എലിമെന്ററി സ്കള്‍ എന്ന പേരില്‍ സ്കൂള്‍ തുടങ്ങാന്‍ അനുവാദം നല്‍കി. ഉദുമ സ്വദേശി  ശ്രീ.കെ.വി.കരുണാകരന്‍ മാസ്റ്ററെ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഏകാധ്യാപകവിദ്യാലയമായി ഒന്ന്, രണ്ട് ക്ലാസുകള്‍ ഒരുമിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. 22.08.1955 ന് സ്കൂളിന് അംഗീകാരം ലഭിച്ചു. തുടക്കത്തില്‍ അഞ്ചാം ക്ലാസുവരെയായിരുന്നു എല്‍.പി.സ്കൂള്‍ പഠനം. ആദ്യബാച്ചില്‍ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. 
                          വര്‍ഷം തോറും  ഓല ഷെഡ് പുതുക്കിപ്പണിയുന്നതിന് കഠിനമായ അദ്ധ്വാനവും സാമ്പത്തികച്ചെലവും വേണ്ടി വന്നിരുന്നു. അന്നത്തെ പി.ടി.എ.പ്രസിഡണ്ടായിരുന്ന പരേതനായ കെ.നാരായണന്‍ നായര്‍ , അടിയോടി രാമന്‍ നായര്‍ എന്നിവരുടെ ശ്രമഫലമായി ഷെഢിന്‍റെ ഓല മാറ്റി ഓട് മേഞ്ഞു പുതുക്കിപ്പണിതു. പ്രകൃതിയുടെ വികൃതിയെന്നോണം അതേ വര്‍ഷം തന്നെ ശക്തമായ കാറ്റിലും മഴയിലും ഷെഡ് നിലം പതിച്ചു. 1969 ല്‍ വിദ്യാലയത്തിന് 100x20' അളവില്‍ പുതിയകെട്ടിടം സര്‍ക്കാര്‍ അനുവദിച്ചു. അപ്പോഴേക്കും ബോര്‍ഡ് എലിമെന്ററി എന്ന പേരു മാറ്റുകയും എല്‍.പി.സ്കൂള്‍ എന്ന പേരില്‍ അഞ്ചാം ക്ലാസില്‍ നിന്നും നാലാം ക്ലാസായി ചുരുങ്ങുകയും ചെയ്തു.  1975-76 വര്‍ഷം എല്‍.പി.സ്കൂളിനെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 
                              ഇപ്പോള്‍ ഒന്നു മുതല്‍ ഏഴുവരെ 14 ഡിവിഷനുകളിലായി 425 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന അധ്യാപകരും എല്ലാ പാഠ്യ-പാഠ്യേതര  പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയേകുന്ന നല്ല പി.ടി.എ.യും സ്കളിനുണ്ട്. അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ചു നില്‍ക്കുന്ന കാസറഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ് ഗവ.യു.പി.സ്കൂള്‍ കൊളത്തൂര്‍ II.





















No comments:

Post a Comment